മികച്ച ജീവിതത്തിന് ജീവിതശൈലി തന്ത്രങ്ങൾ
മികച്ച ജീവിതം എല്ലാവരുടെയും ആഗ്രഹമാണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിനും, സന്തുഷ്ടമായ ജീവിതം നയിക്കയുന്നതിനും ചില നിർദ്ദേശങ്ങൾ അനിവാര്യമാണ്.
HEALTH
Asha Ajith
8/3/20241 min read


1. ആരോഗ്യകരമായ ഭക്ഷണ ശീലം
(a) മിതമായ ഭക്ഷണം
തികച്ചും പോഷകസമൃദ്ധമായ ഭക്ഷണം മാത്രമേ കഴിയ്ക്കാവു. പരമാവധി പ്രോസെസ്സഡ് ഫുഡ്സ് ഒഴിവാക്കുക .കൂടാതെ ഉപ്പ് ,പഞ്ചസാര എന്നിവയുടെയും അളവ് കൊറയ്ക്കുക.
(b) ധാരാളം വെള്ളം കുടിക്കുക
ഒരു ദിവസത്തിൽ 8 ഗ്ലാസ് എങ്കിലും വെള്ളം കുടിയ്ക്കാൻ ശ്രെമിയ്ക്കുക. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് ഇത് അനിവാര്യമാണ്.
(c) ഹരിത പച്ചക്കറികൾ
ധാരാളം പച്ചക്കറികൾ ഫലങ്ങൾ എന്നിവ ഭക്ഷണപ്പട്ടികയിൽ ഉൾപെടുത്തുക . ഇത് പോഷകങ്ങൾക്കും വിറ്റാമിനുകൾക്കും വളരെ പ്രധാനം ആണ്
2. വ്യായാമം
(a) നിത്യ വ്യായാമം
പ്രതിദിനം 30 മിനിറ്റ് വ്യായാമം ചെയ്യുക. ഇത് നിങ്ങളുടെ ശരീരത്തിന്റെ രക്തചംക്രമണം മെച്ചപ്പെടുത്തും.
(b) യോഗ
മാനസികവും ശാരീരികവുമായ ഉന്മേഷം നിലനിർത്തുന്നതിന് യോഗ വളരെ അത്യാവശ്യമാണ്. ദിവസേന 20 മിനിറ്റ് എങ്കിലും യോഗ ചെയ്യുക.
(c) നടന്നു പോകുക
വാഹനം ഉപയോഗിയ്ക്കുന്നതിനു പകരം ചുരുങ്ങിയത് 10000 സ്റ്റെപ്സ് എങ്കിലും നടന്നുപോവുക. ഇത് നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
3. മാനസിക ആരോഗ്യശീലങ്ങൾ
(a) ധ്യാനം
പ്രതിദിനം 10 മിനിറ്റ് ധ്യാനം ചെയ്യുക .ഇത് നിങ്ങളെ ശാന്തമാക്കുകയും മാനസിക സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും .
(b) വായന
ഒരുപാട് വായിയ്ക്കുക .ഇത് നിങ്ങളുടെ അറിവും ആത്മവിശ്വാസവും മെച്ചപ്പെടുത്തും..
(c) ഹോബികൾ പിന്തുടരുക
ഇഷ്ടമുള്ള ,താല്പര്യമുള്ള കാര്യങ്ങൾ ചെയ്യുവാൻ എപ്പോഴും സമയം കണ്ടെത്തുക. ഇത് നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകളെ പുറത്തെടുക്കുവാൻ സഹായിയ്ക്കും.
4. നല്ല ഉറക്കം
(a) ഉറക്ക സമയ ക്രമം
എട്ടു മണിക്കൂർ ഉറക്കം ഉറപ്പാക്കുക. സ്ഥിരമായ ക്രമം പാലിയ്ക്കുവാൻ ശ്രെമിയ്ക്കുക..
(b) ഇലക്ട്രോണിക് ഉപകരണങ്ങൾ ഒഴിവാക്കുക
ഉറങ്ങുന്നതിനു മുൻപ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഒഴിവാക്കുന്നത് നിങ്ങളുടെ ഉറക്ക ഗുണനിലവാരത്തെ മെച്ചപ്പെടുത്തും.
(c) സന്തോഷകരമായ ചിന്തകൾ
ദിവസം മുഴുവനും അത്പോലെ തന്നെ ഉറങ്ങുന്നതിനു മുൻപായും സന്തോഷകരമായ കാര്യങ്ങൾ ചിന്തിയ്ക്കുന്നത് നല്ല ഉറക്കം ലഭിയ്ക്കുവാൻ കാരണമാകും .
5. ബന്ധങ്ങൾ
(a) കുടുംബം
നിങ്ങളുടെ കുടുംബത്തോടും സുഹൃത്തുക്കളോടും കൂടെ അധിക സമയവും ചിലവഴിയ്ക്കുന്നത് മാനസികമായി സന്തോഷം നൽകും.
(b) സോഷ്യൽ മീഡിയയുടെ ഉപയോഗം
സോഷ്യൽ മീഡിയ ഉപയോഗം കുറച്ചു ബന്ധങ്ങൾക്ക് വില നൽകുക.
(c) പൊസിറ്റീവ് ഊർജ്ജം
നിങ്ങളെ സജീവവും പ്രചോദനപരവുമായ ബന്ധങ്ങളിൽ പങ്കെടുക്കുക. നെഗറ്റീവ് ഊർജ്ജം നഷ്‌ടപ്പെടുത്തുക.
6. സാമ്പത്തിക നയം
(a) പണം സംരക്ഷിക്കുക
നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം സംരക്ഷിക്കുക. ഇത് നിങ്ങളെ സാമ്പത്തികമായി സുരക്ഷിതമാക്കും.
(b) സാമ്പത്തിക പ്ലാനിങ്
ഒരു സാമ്പത്തിക പ്ലാൻ തയ്യാറാക്കുക. അത് നിങ്ങളുടെ ചെലവുകളും നിക്ഷേപങ്ങളും നിയന്ത്രിക്കുന്നതിന് സഹായിക്കും.
(c) അനാവശ്യ ചെലവുകൾ ഒഴിവാക്കുക
അനാവശ്യമായി പണം ചെലവാക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഇത് അനിവാര്യമാണ്.
7. സ്വയം പരിചരണം
(a) സ്വയം സ്നേഹിക്കുക
നിങ്ങളുടെ അപൂർണതകളും പ്രത്യേകതകളും അംഗീകരിക്കുക. സ്വയം സ്നേഹിക്കുക.
(b) നന്നായി അണിയുക
സൗകര്യപ്രദമായ, ശുചിത്വം പുലർത്തുന്ന വസ്ത്രങ്ങൾ ധരിക്കുക. അത് നിങ്ങളെ ആത്മവിശ്വാസമുള്ളവരാക്കും.
(c) ഫ്രീ ടൈം
ദിവസവും ഒഴിവു സമയം കണ്ടെത്തുക. അതിലൂടെ നിങ്ങൾക്ക് സമാധാനവും സന്തോഷവും ലഭിയ്ക്കും.
മികച്ച ജീവിതം നയിക്കാൻ ജീവിതശൈലിയുടെ ചെറിയ മാറ്റങ്ങൾ വലിയതായ ഫലങ്ങൾ നൽകാം. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, മാനസിക ആരോഗ്യരീതി, നല്ല ഉറക്കം, മികച്ച ബന്ധങ്ങൾ, സാമ്പത്തിക നിയന്ത്രണം എന്നിവയിലൂടെ ജീവിതം കൂടുതൽ ഉല്ലാസകരവും സമൃദ്ധവുമാക്കാം. ഒരു നല്ല ജീവിതത്തിന് ഇത് ഒരു നല്ല തുടക്കമാകും.
Courses
Explore our top-notch computer and job-oriented courses.
Programs
to Contact
© 2024. All rights reserved.